ഇന്റര്‍പോളിന്റെ 90-ാമത് പൊതുസഭാ സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഭിസംബോധന ചെയ്യും.


ഇന്റര്‍പോളിന്റെ 90-ാമത് പൊതുസഭാ സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ന്യൂഡല്‍ഹിയില്‍ അഭിസംബോധന ചെയ്യും. ഈ മാസം 21 വരെ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ 195 രാജ്യ ങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കും. 25 വര്‍ഷത്തിനു ശേഷമാണ് ഇന്റര്‍പോള്‍ വാര്‍ഷിക സമ്മേളനത്തിന് ഇന്ത്യ വേദിയാകുന്നത്.

ഇന്റര്‍പോള്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സമ്മേളനം, ഇക്കുറി ഇന്ത്യ യുടെ ക്രമസമാധാന പാലന മേഖലയിലെ മികവ് ലോകത്തിന് പരിചയപ്പെടുത്തുന്ന വേദിയായും മാറും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, അംഗരാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, വിവിധ അന്വേഷണ ഏജന്‍സി മേധാവികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്റര്‍പോള്‍ പ്രസിഡന്റ് അഹമ്മദ് നാസര്‍ അല്‍ റൈസി, സെക്രട്ടറി ജനറല്‍ ജര്‍ഗന്‍ സ്റ്റോക്ക് എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.


Post a Comment

Previous Post Next Post