ലക്കിടി: ഇന്ന് വൈകിട്ട് 4 മണിയോടെ ചുരം വ്യൂ പോയിന്റിന് സമീപം മണ്ണിടിഞ്ഞ് വലിയ കല്ലുകളും മരങ്ങളും റോഡിലേക്ക് പതിഞ്ഞതിനെ തുടർന്നുണ്ടായ ഗതാഗത തടസ്സം ഇപ്പോഴും തുടരുന്നുണ്ട്. രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് കല്ലും മണ്ണും മാറ്റാനുള്ള പ്രവർത്തനങ്ങൾ തുടരുന്നുണ്ട്. മഴ ശക്തമായി തന്നെ പ്രദേശത്ത് പെയ്യുന്നുണ്ട്. മഴ നിലക്കാതെ പെയ്യുന്നത് കൊണ്ട് വളരെ പ്രയാസപ്പെട്ടാണ് മണ്ണ് നീക്കം ചെയ്യുന്നത്. ഗതാഗതം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. 6:45 ഓടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് ചുരം സംരക്ഷണ സമിതി അറിയിച്ചു.
Post a Comment