ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട 420 കിലോമീറ്റര്‍ റോഡുകള്‍ തീര്‍ഥാടന കാലത്തിന് മുന്‍പുതന്നെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കി മാറ്റുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തീര്‍ഥാടനവുമായി ബന്ധപ്പെട്ട 19 റോഡുകളും അനുബന്ധറോഡുകളും ഉദ്യോഗസ്ഥര്‍ക്കൊപ്പം സന്ദര്‍ശിച്ച് വിലയിരുത്തിയ ശേഷം പത്തനംതിട്ടയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
19 റോഡുകളുടേയും ടൈംലൈന്‍ നിശ്ചയിച്ച് പ്രവര്‍ത്തികള്‍ ആരംഭിച്ചതിനാല്‍ പല പ്രവൃത്തികളും പൂര്‍ത്തീകരിക്കാനും ബാക്കിയുള്ളവ ഡിസംബറോടെ പൂര്‍ണമായും സഞ്ചാരയോഗ്യമാക്കുവാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
Post a Comment