കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ.

മലപ്പുറം സർക്കാർ കോളേജിൽ ബിരുദ പ്രവേശനത്തിന്  ഒഴിവുകൾ ഉണ്ട്. ബി.എ എക്കണോമിക്സ് (എസ് ടി, ഒ.ബി.എക്സ്), ബി.എ. ഇസ്ലാമിക് ഹിസ്റ്ററി (ഇ.ഡബ്ല്യു.എസ്, എസ്.ടി, ഒ.ബി.എക്സ്) , ബി.കോം (എസ്.ടി) , ബി.എസ്.സി ഫിസിക്സ് (എൽ.സി, എസ്.സി, എസ്.ടി, ഭിന്നശേഷി, സ്പോർട്സ്) , ബി.എസ്.സി കെമിസ്ട്രി (എസ്.ടി, 

ഭിന്നശേഷി ,സ്പോർട്സ്), ബി.എ ഉർദു (ഈഴവ, ഇ.ഡബ്ല്യൂ.എസ്, എസ്.സി, എസ്.ടി), ബി.എ അറബിക് (ഈഴവ, ഇ.ഡബ്ല്യൂ.എസ്, എസ്.സി, എസ്.ടി)  സീറ്റുകളിലേക്കാണ് ഒഴിവുകൾ. അസൽ രേഖകൾ സഹിതം ഒക്ടോബർ 19 രാവിലെ 9.30 മുതൽ വൈകുന്നേരം 3 മണി വരെ കോളേജിൽ റിപ്പോർട്ട് ചെയ്യണം. 

വിജ്ഞാപനം ക്ഷണിച്ചു

കേന്ദ്ര കൃഷി മന്ത്രാലയവും സംസ്ഥാന കൃഷി വകുപ്പും പൊതുമേഖലയിലുള്ള അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേന നടപ്പിലാക്കുന്ന പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയുടെയും കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ്  പദ്ധതിയുടെയും റാബി 2022 -23 പദ്ധതിയിലേക്ക് വിജ്ഞാപനം ക്ഷണിച്ചു.  പദ്ധതിയിൽ ചേരേണ്ട അവസാന തീയതി ഡിസംബർ 31. www.pmfby.gov.in  ഓൺലൈൻ വഴി അംഗമാവാം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷി ഭവനുമായോ  0471-2334493 ടോൾ ഫ്രീ നമ്പറിലോ ബന്ധപ്പെടാം.

ക്വിസ് മത്സരം സംഘടിപ്പിക്കും 

ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ജില്ലാ എയ്ഡ്‌സ് പ്രതിരോധ - നിയന്ത്രണ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 22ന്  രാവിലെ 9.30 ന്  കുതിരവട്ടം ജില്ലാ ക്ഷയരോഗ കേന്ദ്രം ഓഡിറ്റോറിയത്തിലാണ്  മത്സരം. കോളേജുകളിലെ രണ്ടു പേരടങ്ങുന്ന ഒരു ടീമിന് മത്സരത്തിൽ പങ്കെടുക്കാം. ടീമുകൾക്ക് docdapcukkd@gmail.com എന്ന ഇമെയിലിൽ ഒക്ടോബർ 19 ന് മുൻപായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് : 9747541150

ക്വട്ടേഷൻ ക്ഷണിച്ചു 

നഗര കാർഷിക മൊത്ത വിപണന കേന്ദ്രത്തിലെ ഒഴിഞ്ഞുകിടക്കുന്ന സ്റ്റാളുകളും,  കോൾഡ് സ്റ്റോറേജുകളും 11 മാസ കാലയളവിലേക്ക്  ലൈസൻസിനു  സ്വീകരിക്കുവാൻ  ക്വട്ടേഷന് അപേക്ഷ ക്ഷണിക്കുന്നു .ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 29 രാവിലെ 11 മണി.  അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിയ്ക്ക്  തുറക്കുന്നതുമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്  നഗര കാർഷിക മൊത്ത വിപണന കേന്ദ്രം, വേങ്ങേരി, കോഴിക്കോട് എന്ന വിലാസത്തിൽ ബന്ധപ്പെടാം.

അപേക്ഷ ക്ഷണിച്ചു 

2022-2023 അധ്യയന വർഷത്തിൽ പ്രൊഫഷണൽ ഡിഗ്രിക്ക് ആദ്യ വർഷം പഠിക്കുന്ന വിമുക്ത ഭടന്മാരുടെ മക്കളിൽ നിന്നും ഓൺലൈനായി  പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ നൽകേണ്ട അവസാന തിയ്യതി നവംബർ 30. അപേക്ഷ സമർപ്പണത്തിനും വിവരങ്ങൾക്കും ജില്ലാ സൈനികക്ഷേമ ഓഫീസുമായി നേരിൽ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് : www.ksb.gov.in, 

കോവിഡ്- 19- വ്യാപനം (രണ്ടാം - തരംഗം)  കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുളള  മത്സ്യത്തൊഴിലാളികൾക്കും അനുബന്ധത്തൊഴിലാളികൾക്കുമുള്ള 1000/- രൂപ ധനസഹായം ഇനിയും ലഭിക്കാത്ത മത്സ്യത്തൊഴിലാളി/ അനുബന്ധത്തൊഴിലാളികൾ അതാത് ഫിഷറീസ് ഓഫീസറുമായി ബന്ധപ്പെടണം. ഒക്ടോബർ 30 ന് അനുവദിച്ച ഫണ്ട് സറണ്ടർ ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് : 0495 2383472   

ടെൻഡറുകൾ ക്ഷണിച്ചു

തൂണേരി ശിശു വികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിലേക്കായി 2022 നവംബർ  മുതൽ ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ ടാക്സി പെർമിറ്റുളള വാഹനം (ജീപ്പ്/കാർ) വാടകക്ക് എടുക്കുവാൻ ടെൻഡറുകൾ ക്ഷണിക്കുന്നു. ടെൻഡറുകൾ ഒക്ടോബർ 20 ന് ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കും. അന്നേ ദിവസം 3 മണിക്ക് ടെൻഡർ  തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 0496 2555225, 9562246485

നിയമനം 

കോടഞ്ചേരി ഗവണ്മെന്റ് കോളേജിൽ സൈക്കോളജി അപ്രന്റീസായി താത്കാലിക നിയമിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക്  റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം(എം.എ എം.എസ്സി) ഉണ്ടായിരിക്കണം. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം അഭിലഷണീയം. താല്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം ഒക്ടോബർ 19 ന് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക്:

Post a Comment

Previous Post Next Post