കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ.

വാക് ഇന്‍ ഇന്റര്‍വ്യൂ

കുറ്റ്യാടി പുഴയുടേയും അനുബന്ധ കായലുകളിലേയും സംരക്ഷണ പദ്ധതിയിലേയ്ക്ക് ബാക്ക് വാട്ടര്‍ പെട്രോളിംങ്ങിനായി ഫിഷറീസ് ഗാര്‍ഡിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ വി.എച്ച്.എസ്.ഇ ഫിഷറീസ് സയന്‍സ് അല്ലെങ്കില്‍ എച്ച്.എസ്.സി പാസ്സായവരും 40 വയസ്സിന് താഴെ പ്രായമുള്ളവരുമായിരിക്കണം. രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം ലഭിച്ചവര്‍ക്കും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ ജനിച്ചവര്‍ക്കും മുന്‍ഗണന. അപേക്ഷകര്‍ വടകര താലൂക്കില്‍പെട്ടവരായിരിക്കണം.  വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സല്‍, മറ്റ് രേഖകള്‍ എന്നിവയുടെ പകര്‍പ്പു സഹിതം ഒക്‌ടോബര്‍ 28 ന് രാവിലെ 9.30 ന് വെസ്റ്റ്ഹില്ലിലെ കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നേരിട്ട് പങ്കെടുക്കണം. വിവരങ്ങള്‍ക്ക് 0495 2383780.

പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ നിയമനം

ഫിഷറീസ് വകുപ്പിന്റെ പദ്ധതിയിലേക്ക് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. സംസ്ഥാന കാര്‍ഷിക യൂണിവേഴ്‌സിറ്റിയില്‍ നിന്നോ, ഫിഷറീസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നോ നേടിയിട്ടുള്ള ബി.എഫ്.എസ്.സി/ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും അക്വാകള്‍ച്ചര്‍ വിഷയത്തില്‍ ബിരുദാനന്തര ബിരുദം/ സുവോളജിയിലോ ഏതെങ്കിലും ഫിഷറീസ് വിഷയത്തിലോ ഉള്ള ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. അപേക്ഷകര്‍ വടകര താലൂക്കില്‍പ്പെട്ടവരായിരിക്കണം. താല്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും അവയുടെ പകര്‍പ്പും സഹിതം ഒക്‌ടോബര്‍ 29 ന് രാവിലെ 9.30 ന് മുമ്പായി വെസ്റ്റ്ഹില്ലിലെ കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍  നേരിട്ട് പങ്കെടുക്കണം. വിവരങ്ങള്‍ക്ക് 0495 2383780.

സൗജന്യ പരിശീലന പരിപാടി 

പ്രൊഫഷണല്‍ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പി.എസ്.സി നടത്തുന്ന യു.പി.എസ്.ടി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്പര്യമുളളവർ പേര്, പ്രായം, യോഗ്യത, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ എക്‌സിക്യൂട്ടിവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസില്‍  ഒക്‌ടോബര്‍ 29 നു മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് 0495 2376179.

രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

കോഴിക്കോട് പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ബിരുദാനന്തര ബിരുദവും, ബി.എഡ്, സെറ്റ്/നെറ്റ്/എം.ഫില്‍ എന്നീ അധ്യാപക യോഗ്യതകള്‍ രജിസ്റ്റര്‍ ചെയ്യുകയും യഥാസമയം രജിസ്‌ട്രേഷന്‍ പുതുക്കാത്തവരുമായ ഭിന്നശേഷി വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റിയോടു കൂടി രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളില്‍ പി.എസ്.സി മുഖേനയോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അനധ്യാപിക തസ്തികയില്‍ സ്ഥിരം ജോലി ലഭിക്കുകയും വിവരം രേഖാമൂലം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍  അറിയിച്ചിട്ടുള്ളവരും/ സ്ഥിരജോലി ലഭിച്ചതിനാല്‍ പിന്നീട് പുതുക്കാതെ ലാപ്‌സായിട്ടുള്ളവരുമായ യോഗ്യരായ ഭിന്നശേഷിക്കാരുടെ രജിസ്‌ട്രേഷനും പുതുക്കി നല്‍കും. ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ ലാപ്‌സായ ഉദ്യോഗാര്‍ത്ഥികള്‍ അതാത് എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചുകളില്‍ എന്‍.ഒ.സി സഹിതം നേരിട്ടോ അല്ലാതെയോ ഡിസംബര്‍ 31 നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് 0495 2376179.

സീറ്റൊഴിവ്

താനൂര്‍ സി.എച്ച്.എം.കെ ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ (2022-23) ഇന്റഗ്രേറ്റഡ് എം എ മലയാളം കോഴ്‌സില്‍ എസ്.ടി, ഒ.ബി.എച്ച്, ഇ.ടിബി വിഭാഗങ്ങള്‍ക്ക് അനുവദിച്ച സീറ്റുകളില്‍ ഒഴിവുകള്‍ ഉണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഐ.പി ക്യാമ്പ് രജിസ്‌ട്രേഷന് താല്പര്യമുളളവര്‍ ഒക്‌ടോബര്‍ 25 ന് രാവിലെ 10 മണിക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളുമായി ഹാജരാകണം.  വിവരങ്ങള്‍ക്ക് 0494 2582800.

സീറ്റൊഴിവ്

എളേരിത്തട്ട് ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗവ കോളേജില്‍  ബി.എ ഫങ്ഷണല്‍ ഇംഗ്ലീഷില്‍ പട്ടികജാതി, ഭിന്നശേഷി, ഇ.ഡബ്ല്യു.എസ് എന്നീ സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുളളവര്‍  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ 25 ന് 4 മണിക്ക് മുമ്പായി കോളേജില്‍ ഹാജരാവണം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെയും പരിഗണിക്കും. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും ഇപ്പോള്‍ അപേക്ഷ നല്‍കാം. വിവരങ്ങള്‍ക്ക് 0467 2241345.

ഗതാഗത നിരോധനം

കൊല്ലം മുചുകുന്ന് -അകലാപ്പുഴ -തിക്കോടി ബീച്ച് റോഡില്‍ പുറക്കാട് ടൗൺ റോഡില്‍ കള്‍വെര്‍ട്ടുകളുടെ പുനര്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്‌ടോബര്‍ 22 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ പ്രസ്തുത റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു. തിക്കോടി  ഭാഗത്തു നിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ക്ക് പരപ്പുരക്കല്‍ മുക്ക് തിരിഞ്ഞ് പരപ്പുരക്കല്‍ മുക്ക് -കണ്ണമ്പത്ത് റോഡ് വഴി മുചുകുന്നിലേക്ക് പോകാവുന്നതാണ്.

എം ബി എ സ്‌പോട്ട് അഡ്മിഷന്‍

സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുളള കോ ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന് (കേപ്പ്) കീഴിലുളള പുന്നപ്രയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആന്‍ഡ് ടെക്‌നോളജി (ഐ എം ടി)യില്‍ 2022 -2024 വര്‍ഷത്തേക്കുള്ള ദ്വിവത്സര ഫുള്‍ ടൈം എം ബി എ പ്രോഗ്രാമില്‍ സീറ്റൊഴിവ്. ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്‌ടോബര്‍ 22 ന് രാവിലെ 10 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്ക് ഉള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0477 2267602, 9746125234, 9847961842, 8301890068 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ട്രാന്‍സ്‌ജെൻഡര്‍ ലിങ്ക് വര്‍ക്കറെ നിയമിക്കുന്നു

ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യ കേരളം) കോഴിക്കോട് ജില്ലയുടെ കീഴില്‍ ട്രാന്‍സ്‌ജെൻഡര്‍ വ്യക്തികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് ട്രാന്‍സ്‌ജെൻഡര്‍ ലിങ്ക് വര്‍ക്കറെ പാര്‍ട്ട് ടൈം ആയി നിയമിക്കുന്നു. 
കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ച ട്രാന്‍സ്‌ജെൻഡര്‍ ഐഡന്റിറ്റി കാര്‍ഡ് ഉള്ള ജില്ലയില്‍ സ്ഥിരതാമസക്കാരായ ട്രാന്‍സ്‌ജെൻഡര്‍ കമ്മ്യൂണിറ്റിയില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം. 18-40 വയസ്സാണ് പ്രായപരിധി. പത്താംക്ലാസ്/തുല്യതയാണ് അടിസ്ഥാന യോഗ്യത. സാമൂഹ്യ സേവന മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. യോഗ്യരായവര്‍  ദേശീയ ആരോഗ്യ ദൗത്യം കോഴിക്കോട് ജില്ലാ ഓഫീസില്‍ ഒക്ടോബര്‍ 27ന് വൈകിട്ട് 4 മണിക്ക് മുമ്പായി നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് 0495 2374990 എന്ന നമ്പറില്‍ ബന്ധപ്പെടുക. 

അറിയിപ്പ്

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 22 മുതല്‍ 26 വരെ സംഘടിപ്പിക്കുന്ന വ്യവസായ പ്രദര്‍ശന വില്‍പ്പന മേളയില്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു വില്‍പ്പന നടത്താൻ അവസരം. താല്പര്യമുളള ജില്ലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭകര്‍  നവംബര്‍ 5 നു മുന്‍പായി താലുക്ക് വ്യവസായ ഓഫീസുകളിലോ ജില്ലാ വ്യവസായ കേന്ദ്രത്തിലോ അപേക്ഷ നല്‍കണം. വിവരങ്ങള്‍ക്ക് 0495 2766563.

സീറ്റൊഴിവ്

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവ. കോളേജില്‍ ബി.എസ്.സി / എം.എസ്.സി ഇലക്ട്രോണിക്‌സ് കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 26ന് 12 മണിക്കുള്ളില്‍ കോളേജില്‍ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് 9447959305 എന്ന നമ്പറില്‍ ബന്ധപ്പെടുക.

അപേക്ഷ  ക്ഷണിച്ചു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സെന്‍ട്രലൈസ്ഡ് യു.ജി അഡ്മിഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് (ചെയ്യാത്തവര്‍ക്ക് ഇന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്) ഐ.എച്ച്.ആര്‍.ഡി.യുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഇലക്ട്രോണിക്‌സ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. താല്പര്യമുളളവര്‍ ഒക്‌ടോബര്‍ 28 ന് വൈകിട്ട് 4 മണിക്ക് മുമ്പായി കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യുക. വിവരങ്ങള്‍ക്ക്  9495069307,8547005029, 0492 324766.

Post a Comment

Previous Post Next Post