കേരള ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് മുക്കം യൂണിറ്റിന് ഇനി പുതിയ നേതൃത്വം.

മുക്കം: കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിനു കീഴിലായി പ്രവർത്തിക്കുന്ന കേരള സിവിൽ ഡിഫൻസ് ലെ മുക്കം യൂണിറ്റിന് ഇനി പുതിയ നേതൃത്വം.

2020 ഫെബ്രുവരി യിൽ തുടക്കമായ സിവിൽ ഡിഫെൻസ് ന് രണ്ട് വർഷത്തിന് ശേഷമാണ് പുതിയ നേതൃത്വം വരുന്നത്. ജാബിർ മുക്കം പോസ്റ്റ്‌ വാർഡനായും ആയിഷ മാവൂർ ഡെപ്യൂട്ടി പോസ്റ്റ്‌ വാർഡനായും തെരെഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ രണ്ട് വർഷക്കാലമായി നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾക്ക് മുക്കം സിവിൽ ഡിഫെൻസ് നേതൃത്വം നൽകിയിട്ടുണ്ട്. ഓമശ്ശേരി പെരിവില്ലിയിലെ അനാഥ ബാലികക്ക് വീടൊരുക്കാനും, കള്ളൻതോട്, കൂടത്തായി എന്നിവിടങ്ങളിൽ ഭവന പുനരുദ്ധാരണത്തിനുമൊക്കെ ഇവർക്ക് സാധിച്ചിട്ടുണ്ട്. കോവിഡ് സമയത്ത് കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി കിച്ചൺ തെയ്യാറാക്കിയതും ഇവർ തന്നെ.

ഇതു വഴി പതിനായിരത്തോളം പേർക്ക് ഭക്ഷണം നൽകാനും മുക്കം സിവിൽ ഡിഫെൻസ് നേതൃത്വം നൽകി. നേരത്തെ അഷ്‌കർ സർക്കാർ പോസ്റ്റ്‌ വാർഡനും റൈനീഷ് നീലാംബരി ഡെപ്യൂട്ടി പോസ്റ്റ്‌ വാർഡനുമായിരുന്നു. സ്റ്റേഷൻ ഓഫീസർ ശംസുദ്ധീൻ, അസി:സ്റ്റേഷൻ ഓഫീസർ പയസ് തുടങ്ങിയവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post