വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യാന്തര കവാടമായി കേരളം മാറുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. തിരുവനന്തപുരത്ത് മാരിടൈം ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത വര്‍ഷം അവസാനത്തോടെ തുറമുഖത്ത് നിന്ന് കപ്പല്‍ ഗതാഗതം ആരംഭിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതിയില്‍ ഉണ്ടായ തിരിച്ചടികള്‍ താല്‍ക്കാലികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post a Comment