കേരളത്തിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം മികച്ചതാക്കണമെന്ന് മുഖ്യമന്ത്രി.

കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ കിഫ്ബി പദ്ധതി മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. വിദേശങ്ങളിലേക്ക് പോയി പഠിക്കുന്നതിനു പകരം കേരള ത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തണമെന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി കൂടുതല്‍ കോഴ്‌സു കള്‍ കൊണ്ടുവരികയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വര്‍ദ്ധിപ്പിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.  'നോ ടു ഡ്രഗ്‌സ്' എന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തം വെണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

Post a Comment

Previous Post Next Post