ദീപാവലിയോടനുബന്ധിച്ച് ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ സംഘടിപ്പിച്ചിരിക്കുന്ന ആഘോഷ പരിപാടികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ദീപാവലിയുടെ ഭാഗമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ദീപോത്സാവത്തില്‍ ആദ്യമായാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ദീപോത്സവത്തില്‍ പങ്കെടുക്കാന്‍ വൈകിട്ട് അദ്ദേഹം അയോധ്യയിലെത്തും.
സരയൂ നദിയിലെ ന്യൂ ഘാട്ടില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ആരതിയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാവുക. ഭഗവാന്‍ രാംലാലയെ ദര്‍ശിച്ച് പൂജകള്‍ നടത്തിയശേഷം അദ്ദേഹം ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര സ്ഥലം സന്ദര്‍ശിക്കും. ഭഗവാന്‍ ശ്രീരാമന്റെ പ്രതീകാത്മക രാജ്യാഭിഷേകം ശ്രീ മോദി നടത്തും. ക്ഷേത്രങ്ങളും, അയോധ്യയിലെ ഇടവഴികളും വൈകുന്നേരത്തോടെ പൂര്‍ണ്ണമായും ദീപാലംകൃതമാകും.
Post a Comment