കൃഷിയില്‍ ഡ്രോണുകള്‍ വഴി വളപ്രയോഗം: പദ്ധതിക്ക് കോഴിക്കോട് ജില്ലയില്‍ തുടക്കമായി.


കോഴിക്കോട് കൃഷിയിടങ്ങളില്‍ വളമിടാന്‍ കാര്‍ഷിക ഡ്രോണുകളെ പരിചയപ്പെടുത്തി മാവൂര്‍ പാടശേഖരത്തില്‍ കാര്‍ഷിക ഡ്രോണ് ‍ പ്രദര് ‍ ശനത്തിന് തുടക്കമായി. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള വളപ്രയോഗത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു.

നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കാനിസേഷന്‍ പദ്ധതി പ്രകാരമാണ് പാടശേഖരങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. പദ്ധതി പ്രകാരം 10 ലക്ഷം രൂപ വരെ വിലവരുന്ന ഡ്രോണുകള്‍ വ്യക്തിഗത കര്‍ഷകര്‍ക്ക് 40 ശതമാനം മുതല്‍ 50 ശതമാനം വരെ സബ്‌സിഡിയിലും പാടശേഖരങ്ങള്‍, എഫ്.പി.ഒ കള്‍ തുടങ്ങിയ കര്‍ഷക ഗ്രുപ്പുകള്‍ക്ക് 75 ശതമാനം വരെയും സബ്‌സിഡി ലഭ്യമാക്കുന്നുണ്ട്.

പദ്ധതിയുടെ പ്രചരണാര്‍ത്ഥം ജില്ലകള്‍ തോറും കൃഷിയിടങ്ങളില്‍ കാര്‍ഷിക ഡ്രോണുകളുടെ പ്രദര്‍ശനവും പ്രവര്‍ത്തിപരിചയവും നടത്തുന്നതിന്റെ കോഴിക്കോട് ജില്ലതല ഉദ്ഘാടനമാണ് മാവൂര്‍ പാടശേഖരത്തില്‍ നടന്നത്. മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലുളി. ജില്ലാ പഞ്ചായത്ത് മെമ്ബര്‍മാര്‍, ഗ്രാമപഞ്ചായത്ത് മെമ്ബര്‍മാര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post