ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കാത്തുനില്‍ക്കാതെ മുന്‍കൂട്ടി കണ്ട് പി.എസ്.സി. റിക്രൂട്ട്മെന്റ് നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഒഴിവുകള്‍ റിപ്പോര്‍ട്ട്  ചെയ്യാന്‍ കാത്തുനില്‍ക്കാതെ മുന്‍കൂട്ടി കണ്ട് പി.എസ്.സി. റിക്രൂട്ട്മെന്റ് നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം മുട്ടമ്പലത്ത്  3.12 കോടി രൂപ ചെലവില്‍ നിര്‍മിച്ച കേരള പി.എസ്.സി ജില്ലാ ഓഫീസ് കെട്ടിടം നാടിനു സമര്‍പ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്നവര്‍ നിശ്ചിത തീയതിയില്‍ വിരമിക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ഈ വിവരങ്ങള്‍ സോഫ്റ്റ്വേറിലൂടെ ശേഖരിക്കാനാകും. മുന്‍കൂട്ടി ഒഴിവുകള്‍ കണക്കാക്കി യോഗ്യരായവരെ പി.എസ്.സി യ്ക്ക് റിക്രൂട്ട് ചെയ്തുവയ്ക്കാം. ഇതില്‍ സര്‍ക്കാരും പി.എസ്.സിയും തമ്മില്‍ കൃത്യമായ ധാരണയോടെ കാര്യങ്ങള്‍ നീക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Post a Comment

Previous Post Next Post