രാജ്യത്തെ പത്ത് ലക്ഷം യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള നിയമനമേളയ്ക്ക് പ്രധാനമന്ത്രി മറ്റന്നാള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ തുടക്കം കുറിക്കും. പുതിയതായി നിയമിതരായ 75,000 പേര്‍ക്കുള്ള നിയമന ഉത്തരവ് പ്രധാനമന്ത്രി ചടങ്ങില്‍ കൈമാറും.
കേന്ദ്രസര്‍ക്കാരിന്റെ 38 മന്ത്രാലയങ്ങളില്‍ ഗ്രൂപ്പ് എ, ബി , സി തസ്തികകളിലേക്കാണ് ഇവര്‍ നിയമിതരാകുന്നത്. മന്ത്രാലയങ്ങളും വകുപ്പുകളും നേരിട്ടും , യു പി എസ് സി , എസ് എസ് സി , റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തുടങ്ങിയ ഏജന്‍സികള്‍ വഴിയുമാണ് നിയമന പ്രക്രിയ നടത്തിയിട്ടുള്ളത്.
Post a Comment