ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇത് പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറായി സഞ്ചരിച്ച് രണ്ട് ദിവസത്തിനകം ശക്തി പ്രാപിക്കും. പിന്നീട് ചുഴലിക്കാറ്റായി രൂപപ്പെടാനാണ് സാധ്യത. കാറ്റിന്റെ ദിശ എങ്ങോട്ടാണെന്ന് പ്രവചിച്ചിട്ടില്ല.
കേരളത്തില്‍ ഈ ദിവസങ്ങളില്‍ മഴ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് എട്ട് ജില്ലകളില്‍ മഞ്ഞ ജാഗ്രത നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണിത്.
Post a Comment