ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ലിസ്‌ ട്രസ്‌ രാജിവെച്ചു.

ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്ന  ലിസ്‌ ട്രസ് രാജിവെച്ചു. അധികാരമേറ്റ് ഒന്നര മാസം പിന്നിടുമ്പോഴാണ് രാജി. തന്നെ ഏൽപ്പിച്ച ദൗത്യം നിറവേറ്റാനായില്ലെന്നും ഒരാഴ്‌ചയ്‌ക്കകം പുതിയ നേതാവിനെ തെരഞ്ഞെടുക്കുമെന്നും ലിസ് ട്രസ് അറിയിച്ചു.

ബ്രിട്ടന്റെ മൂന്നാം വനിതാ പ്രധാനമന്ത്രിയാണ് ലിസ്.  ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ കടുത്ത വിമർശനമുയർന്ന സാഹചര്യത്തിലാണ് രാജി.  

Post a Comment

Previous Post Next Post