ആഭിചാരക്രിയകളും ദുര്‍മന്ത്രവാദവും തടയാനുള്ള നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത്തരം കാര്യങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരികയാണെന്നു ചൂണ്ടിക്കാട്ടി അവ തടയുന്നതിന് ആവശ്യമായ നടപടി കള്‍ സ്വീകരിക്കാന്‍ കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയിലാണ് ഇത്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവണ്‍മെന്റ് ഹൈക്കോടതിയെ അറിയിച്ചു. ഗവണ്‍മെന്റ് നിലപാട് രേഖപ്പെടുത്തി ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി.
Post a Comment