ക്വട്ടേഷന്‍ ക്ഷണിച്ചു
മലാപ്പറമ്പില്‍ ഗവ.വനിതാ പോളിടെക്‌നിക് കോളേജിലെ പ്രധാന കെട്ടിടത്തിന്റെ പഴയ കഴുക്കോല്‍, പട്ടിക എന്നിവ ഒക്‌ടോബര്‍ 27ന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് ലേലം ചെയ്ത് വില്‍പന നടത്തുന്നു. 27,153/-രൂപയാണ് സാധനങ്ങളുടെ അടിസ്ഥാന വില. ക്വട്ടേഷനുകള്‍ ഒക്‌ടോബര്‍ 27 ന് രാവിലെ 10.30 വരെ ഓഫീസില്‍ സമര്‍പ്പിക്കാം. നിരത ദ്രവ്യം 500 രൂപ പ്രിന്‍സിപ്പല്‍, ഗവ. വനിതാ പോളിടെക്‌നിക് കോളേജ്, കോഴിക്കോട് എന്ന പേരില്‍ എടുത്ത ഡിമാന്റ് ഡ്രാഫ്റ്റ് ആയി ക്വട്ടേഷനില്‍ ഉള്‍ക്കൊള്ളിക്കണം. ലേല സമയത്തിന് അര മണിക്കൂര്‍ മുമ്പ് നിരത ദ്രവ്യമായി 500 രൂപ ഓഫീസില്‍ കെട്ടി വെക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495- 2370714.
മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നിയമനം
കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ എച്ച് ഡി എസ്സിനു കീഴില്‍ റേഡിയോഗ്രാഫര്‍, ട്രെയിനി എന്ന തസ്തികയില്‍ നിയമനം നടത്തുന്നു. പ്രായം 18 നും 35 നും ഇടയില്‍. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 27 ന് 11.30 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2350591.
തീര ജനസമ്പര്‍ക്ക സഭകള്‍ (പരാതി പരിഹാര അദാലത്ത്) നവംബറില്‍
കോഴിക്കോട് ജില്ലാഭരണകൂടം നടപ്പിലാക്കുന്ന തീര ജനസമ്പര്‍ക്കസഭകള്‍ (പരാതി പരിഹാര അദാലത്ത്) നവംബറില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 25 മുതല്‍ 31 വരെ സ്വീകരിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും തീരപ്രദേശത്ത് ലഭിക്കേണ്ടുന്ന സേവനങ്ങളുടെ പുരോഗതി വിലയിരുത്തി പരിഹാര നിര്‍ദ്ദേശത്തിനായി നടപ്പിലാക്കിയ പദ്ധതിയാണിത്. അപേക്ഷകള്‍ ബേപ്പൂര്‍, വെള്ളയില്‍, കൊയിലാണ്ടി, വടകര, മത്സ്യഭവനുകള്‍, വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് എന്നിവിടങ്ങളില്‍ 2022 ഒക്ടോബര്‍ 25 മുതല്‍ 31 വരെ സ്വീകരിക്കും. അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി മറുപടി ലഭ്യമാക്കാന്‍ നവംബര്‍ അഞ്ച് വരെ സമയം നല്‍കും. നവംബര്‍ രണ്ടാം വാരം ആദ്യ അദാലത്ത് വടകരയില്‍ നടക്കും. തുടര്‍ന്ന് കൊയിലാണ്ടി, വെസ്റ്റ്ഹില്‍, ബേപ്പൂര്‍ എന്നിവിടങ്ങളിലും തീര ജനസമ്പര്‍ക്ക സഭകള്‍ സംഘടിപ്പിക്കും.
പിന്നോക്ക സമുദായ ക്ഷേമം: നിയമസഭ സമിതി യോഗം
കേരള നിയമസഭയുടെ പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച് ഒക്ടോബര്‍ 27 ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സര്‍ക്കാര്‍ സര്‍വീസ്, പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിനുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നോക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും അവര്‍ നേരിടുന്ന വിദ്യാഭ്യാസ സാമൂഹ്യപരമായ വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ചും നിവേദനങ്ങള്‍ സ്വീകരിക്കും. തുടര്‍ന്ന് പിന്നോക്ക വിഭാഗ വികസനം, ആഭ്യന്തരം, പൊതുവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം റവന്യൂ എന്നീ വകുപ്പുദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.
പൊതു തെളിവെടുപ്പ് 22 ന്
കൂടരഞ്ഞി വില്ലേജില്‍, കൂടരഞ്ഞി ഗ്രാമ പഞ്ചായത്തില്‍ 2159, 2160, 2162 എന്നീ സര്‍വ്വെ നമ്പറില്‍ 5.2794 ഹെക്ടര്‍ സ്ഥലത്ത് ജോണ്‍സണ്‍ ജോര്‍ജ്ജ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന കരിങ്കല്‍ ധാതുഖനന പദ്ധതിയുമായി ബന്ധപ്പെട്ട പൊതു തെളിവെടുപ്പ് ഒക്‌ടോബര്‍ 22 ന് രാവിലെ 11.00 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി
കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മേഖല ആഫീസിന്റെ ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ക്കുളള ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി.പി. സോമസുന്ദരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ദേവു ഉണ്ണി അധ്യക്ഷത വഹിച്ചു. എക്‌സൈസ് ഓഫീസിലെ വിമുക്തി കൗണ്‍സിലര്‍ ജിജി രാമചന്ദ്രന്‍ ബോധവല്‍കരണ ക്ലാസെടുത്തു. പി.കെ ഷിജു സ്വാഗതവും ആഭരണ തൊഴിലാളി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ എസ് അജിത് കുമാര്‍ നന്ദിയും പറഞ്ഞു.
സീറ്റ് ഒഴിവ്
തലശ്ശേരി ഗവ കോളേജില്‍ ബി കോം കോഴ്‌സില്‍ എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഒക്‌ടോബര്‍ 22 ന് വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0490 2966800.
ഫയര്‍ ആന്‍ഡ് സേഫ്റ്റി ടെക്‌നീഷ്യന്‍ നിയമനം
കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ 690 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി ടെക്‌നീഷ്യനെ താല്കാലികമായി നിയമിക്കുന്നു. 18 നും 36 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 26 ന് രാവിലെ 11 മണിക്ക് മെഡിക്കല്‍ കോളേജ് എച്ച്ഡി എസ് ഓഫീസില്‍ എത്തിച്ചേരണം.
മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് വികസനം: ബാങ്ക് അക്കൗണ്ട് നമ്പര്‍ ഹാജരാക്കണം
മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് പുനരധിവാസത്തിനുള്ള പാക്കേജിന് അര്‍ഹരായ 311 വ്യക്തികളുടെ പേരുവിവരങ്ങള്‍ ഓഗസ്റ്റ് 14 ന് വിവിധ ദിനപത്രങ്ങളിലും ആര്‍.ഡി.ഒ ഓഫീസ്, കോര്‍പ്പറേഷന്‍ ഓഫീസ്, കോഴിക്കോട് താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. ഇവര്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ ( പാസ് ബുക്കിന്റെ കോപ്പി സഹിതം) നഷ്ട പരിഹാര തുക അനുവദിക്കുന്നതിലേക്കായി ഒക്ടോബര്‍ 27 ന് മുന്‍പ് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ സ്‌പെഷ്യല്‍ തഹസില്‍ദാര്‍(എല്‍ .എ) കോഴിക്കോട് നഗരപാതാ വികസനപദ്ധതി ഓഫീസില്‍ ഹാജരാക്കണം.
എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ കേരളാ സര്‍വ്വകലാശാലയുടെ കീഴില്‍ എ.ഐ.സി.ടി.ഇ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്കുള്ള ഒക്‌ടോബര്‍ 21ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. 50 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം തൈക്കാടുള്ള കിറ്റ്‌സിന്റെ ഓഫീസില്‍ രാവിലെ 10ന് നേരിട്ട് ഹാജരാകണം. ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കാനും പ്ലെയ്സ്‌മെന്റ് സൗകര്യവും നല്‍കുന്നുണ്ട്. കൂടൂതല്‍ വിവരങ്ങള്‍ക്ക് 9446529467, 9447013046, 04712329539, 2327707 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ട്രൈബല്‍ മെന്റല്‍ ഹെല്‍ത്ത് പ്രൊജക്ടില്‍ ഒഴിവുകള്‍ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ്(ഇംഹാന്‍സ്)ഉം പട്ടിക വര്‍ഗ്ഗ വികസനവകുപ്പും ചേര്‍ന്ന് നടത്തുന്ന ട്രൈബല്‍ മെന്റല്‍ ഹെല്‍ത്ത് പ്രൊജക്ടിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു. പ്രൊജക്ട് ഡയറക്ടര്‍, മെഡിക്കല്‍ ഓഫീസര്‍, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍, സ്റ്റാഫ് നഴ്‌സ് എന്നി തസ്തികളിലേക്കാണ് നിയമനം. വയനാട് ജില്ലയിലെ ആദിവാസി സമൂഹങ്ങളുമായി ബന്ധപ്പെട്ടതാണ് പദ്ധതി. അവരുടെ വീടുകളില്‍ ചെന്ന് നേരിട്ട് കണ്ട് രോഗനിര്‍ണ്ണയവും ചികിത്സയും നടത്തും.
അപേക്ഷകള്‍ ഒക്‌ടോബര്‍ 29 ന് മുമ്പായി വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്ക് വഴി അപേക്ഷിക്കണം. വെബ്‌സൈറ്റ് www.imhans.ac.in . കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2359352.
പുതിയാപ്പ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്പുതിയാപ്പ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താല്‍കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്പര്യമുളളവര്‍ ബയോഡാറ്റ, വയസ്സ്, പ്രവർത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 20 ന് വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ ഹാജരാകണം.
ടീം ലീഡര്‍ തസ്തികയില്‍ താത്കാലിക ഒഴിവ്തിരുവനന്തപുരം ജില്ലയിലെ കേരള സ്റ്റേറ്റ് വുമന്‍സ് കോര്‍പറേഷന്‍ എന്ന സ്ഥാപനത്തിലേക്ക് ടീം ലീഡര്‍ തസ്തികയിലേക്ക് ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. എതെങ്കിലും വിഷയത്തില്‍ ഫസ്റ്റ്ക്ലാസ്സോട് കൂടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 25 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 23761792.
സര്‍ജിക്കല്‍ ഷോപ്പിലേക്ക് സീനിയര്‍ ഫാര്‍മസിസ്റ്റ് നിയമനംകോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിലുളള എച്ച്.ഡി.എസ്. സര്‍ജിക്കല്‍ ഷോപ്പിലേക്ക് സീനിയര്‍ ഫാര്‍മസിസ്റ്റിനെ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച 60 വയസ്സ് കവിയാത്ത ഫാര്‍മസിസ്റ്റ്/ഫാര്‍മസിസ്റ്റ് സ്റ്റോര്‍കീപ്പര്‍ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 22 ന് രാവിലെ 11 മണിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ എത്തിച്ചേരണം.
ഗവ.പ്ലീഡര്‍ ആന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് നിയമനം
കോഴിക്കോട് ജില്ലയില്‍ ഒഴിവ് വരുന്ന ജില്ല.ഗവ.പ്ലീഡര്‍ ആന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഏഴ് വര്‍ഷത്തിലധികം യോഗ്യതയുള്ള യോഗ്യരായ അഭിഭാഷകര്‍ അവരുടെ ബയോഡാറ്റ, എസ്.എസ്.എല്‍.സി ബുക്ക്, ആധാര്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എൻറോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, ബാര്‍ അസോസിയേഷനില്‍ നിന്നുള്ള എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, എന്നീ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ഒക്‌ടോബര്‍ 31 ന് വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ കലക്ടറേറ്റില്‍ ലഭ്യമാക്കണം.
Post a Comment