സാമൂഹ്യ പ്രവര്‍ത്തക ദയാബായിയുടെ നിരാഹാര സമരം അവസാനിപ്പിച്ചു.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സാമൂഹ്യ പ്രവര്‍ത്തക ദയാബായി നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും സാമൂഹ്യനീതി മന്ത്രി ആര്‍. ബിന്ദുവും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തി ദയാബായിയെ കണ്ടു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടും അവരുടെ കുടുംബത്തോടും അനുഭാവപൂര്‍ണമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ദയാബായിയെ സന്ദര്‍ശിച്ചിരുന്നു. ദയാബായി നടത്തുന്ന സമരം ഒത്തുതീര്‍ക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായി പ്രതിപക്ഷ നേതാവ് അറിയിച്ചു.

Post a Comment

Previous Post Next Post