വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു.

വടകര നഗരസഭ 2023-24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ബി ഇ എം ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. 18 ഗ്രൂപ്പുകളിൽ നിന്നായി  നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്കുവേണ്ട നിർദ്ദേശങ്ങൾ ലഭിച്ചു. അതിദരിദ്രരുടെ ഉന്നമനത്തിനും വാതിൽപ്പടി സേവന പദ്ധതിക്കും മാലിന്യ നിർമാർജനത്തിനും ഊന്നൽ നൽകി കൊണ്ടുള്ള ചർച്ചകളാണ് കൂടുതലും ഉണ്ടായത്.

നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദു യോഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ വനജ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി സജീവ് കുമാർ, പി വിജയി, എ പി പ്രജിത, എം ബിജു, സിന്ധു പ്രേമൻ, ടി കെ പ്രഭാകരൻ, വി കെ അസീസ് മാസ്റ്റർ, സി കെ കരീം, പി.കെ സിന്ധു, നഗരസഭാ സെക്രട്ടറി എൻ.കെ ഹരീഷ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post