കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ നാളെ ജില്ലയിലെ പതിനഞ്ചോളം സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.

കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ജനുവരി 7 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലയിലെ പതിനഞ്ചോളം സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.

എസ്എസ്എൽസി, പ്ലസ് ടു, ബിബിഎ, ബി.സി.എ, ബി.ടെക്, എം.സി.എ, എം.ടെക്, എം.ബി.എ, ഡിപ്ലോമ, ഐ ടി ഐ , ബി കോം വിത്ത് ടാലി യോഗ്യതയുളളവർക്ക് പങ്കെടുക്കാം. താല്പര്യമുളള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: 0495-2370176. calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.

Post a Comment

Previous Post Next Post