ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് വിദഗ്ധ പരിശീലനത്തിന് കെ എസ് ഇ ബി അവസരമൊരുക്കുന്നു.
കെ എസ് ഇ ബി ഉദ്യോഗസ്ഥരല്ലാത്തവർക്കാണ് അവസരം.
ഇടുക്കി മൂലമറ്റം പെറ്റാർക്കിൽ 2023 ജനുവരി 9 മുതൽ 13 വരെയായിരിക്കും പരിശീലനം. 5000 രൂപ + 18% GST ആണ് ഫീസ്. BPL/SC/ST വിഭാഗത്തിന് 3000 രൂപ + 8% GST മതിയാകും. പരിശീലനത്തിന്റെ ഭാഗമായി മൂലമറ്റം ജലവൈദ്യുത നിലയം സന്ദർശിക്കാനും അവസരമുണ്ടാകും.
താത്പര്യമുള്ളവർ petarckseb@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ബിരുദ സർട്ടിഫിക്കറ്റിന്റെ പകർപ്പു സഹിതം അപേക്ഷിക്കുക. മൊബൈൽ നമ്പർ ഉൾപ്പെടുത്താൻ മറക്കരുത്. ഫീസ് അടയ്ക്കേണ്ട അവസാന തീയതി 07.01.2023
വിശദവിവരങ്ങൾക്ക് : 0486 2252378, 9496009300
Post a Comment