2019 ൽ കോഴിക്കോട് ലാൻഡ് ട്രൈബ്യൂണലിൽ പട്ടയത്തിന് വേണ്ടി എസ്‌എംസി ബുക്ക് ചെയ്തിട്ടുള്ള കക്ഷികളിൽ ഇതേവരെ കേസിൽ ഹാജരാകാത്തവർ ഈ കേസുകൾ നിലവിൽ കൈകാര്യം ചെയ്യുന്ന കൊയിലാണ്ടി ലാന്റ് ട്രൈബ്യൂണൽ (4) ഓഫീസുമായി ഉടൻ ബന്ധപ്പെടണമെന്ന് ലാൻഡ് ട്രൈബ്യൂണൽ (4) കൊയിലാണ്ടി സ്പെഷ്യൽ തഹസിൽദാർ അറിയിച്ചു. താമരശ്ശേരി താലൂക്കുകളിൽപ്പെട്ട എസ്‌എംസി 1 മുതൽ 1666 വരെയുള്ള കേസുകളാണ് ഈ ഓഫീസിൽ കൈകാര്യം ചെയ്യുന്നത്. 0496 2620890 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെട്ട ശേഷം ട്രൈബ്യൂണലിൽ നിന്നും ലഭിക്കുന്ന തിയ്യതിക്ക് ആധാരം, അടിയാധാരം, വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങിയ പുതിയ കൈവശാവകാശ സർട്ടിഫിക്കറ്റ്, 2022-23 വർഷത്തെ നികുതി രശീതി എന്നിവ സഹിതം വിചാരണക്ക് ഹാജരാകണം.
ഇലക്ട്രിക്കല്‍ വയര്‍മാന്‍ അപ്രന്റീസ് രജിസ്‌ട്രേഷന്‍
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് ജനുവരി മൂന്നിന് ആരംഭിച്ച ഇലക്ട്രിക്കല്‍ വയര്‍മാന്‍ അപ്രന്റീസ് രജിസ്‌ട്രേഷന്‍ മാര്‍ച്ച് 20 ന് അവസാനിപ്പിക്കും. ഇതിനായുളള ഫീസില്‍ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്നും മാര്‍ച്ച് മാസത്തെ തിരക്ക് ഒഴിവാക്കുതിനായി മുൻകൂട്ടി രജിസ്റ്റര്‍ നടപടികള്‍ എടുക്കേണ്ടതാണെന്നും ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2950002.
ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും
ജില്ലയില്‍ ഫയര്‍ ആൻഡ് റസ്‌ക്യൂ സര്‍വീസ് വകുപ്പില്‍ ഫയര്‍ വുമണ് ട്രെയിനി (കാറ്റഗറി നമ്പര്‍ 245/2020)തസ്തികയുടെ ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ജനുവരി 10,11,12 തീയ്യതികളില്‍ സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി, മെഡിക്കല്‍ കോളേജ് കോഴിക്കോട് കേന്ദ്രത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ അഡ്മിഷന്‍ ടിക്കറ്റ് പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഡൗൺലോഡ് ചെയ്യാം. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നിന്റെ അസ്സല്‍ എന്നിവയുമായി രാവിലെ 6 മണിക്ക് മുന്‍പ് പരീക്ഷാകേന്ദ്രത്തില്‍ എത്തണം. വൈകിയെത്തുന്നവരെ പരിഗണിക്കില്ല.
ഓയില്‍ ആൻഡ് ഗ്യാസ് ടെക്‌നോളജി കോഴ്‌സ്
കോഴിക്കോട് ഗവ ഐ.ടി.ഐ ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓയില്‍ ആൻഡ് ഗ്യാസ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി ടെക്. താല്പര്യമുളളവര്‍ ഐ.ടി.ഐ ഐഎംസി ഓഫീസുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങള്‍ക്ക്: 9526415698.
അപേക്ഷ ക്ഷണിച്ചു
കുന്ദമംഗലം അഡീഷണൽ (മുക്കം) ഐ സി ഡി എസ് ഓഫീസിന് കീഴിലെ മാവൂർ, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെയും
മുക്കം മുനിസിപ്പാലിറ്റിയിലെയും അങ്കണവാടികളിലെ വർക്കർ/ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മാവൂർ, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്ത് ഓഫീസുകളിലും, മുക്കം മുനിസിപ്പാലിറ്റി ഐ സി ഡി എസ് ഓഫിസുകളിലും, അക്ഷയ കേന്ദ്രങ്ങളിലും ലഭിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി ജനുവരി 21 വൈകുന്നേരം 5 മണി. അപേക്ഷകർ 2023 ജനുവരി 1 ന് 18 നും 46 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുകൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0495 229 4016.
ടെണ്ടറുകൾ ക്ഷണിച്ചു
പന്തലായനി ഐസിഡിഎസ് പ്രൊജക്ടിലെ 116 അങ്കണവാടി കേന്ദ്രങ്ങളിലേക്ക് അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ സപ്ലൈ ചെയ്യുവാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങൾ /വ്യക്തികൾ എന്നിവരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. സാധനങ്ങൾ പന്തലായനി ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ എത്തിക്കുന്നതിനുള്ള കടത്തുകൂലി തുടങ്ങിയ ചെലവുകളും എല്ലാവിധ നികുതികളും ഉൾപ്പെടെയുള്ള യൂണിറ്റ് നിരക്കാണ് ടെണ്ടറിൽ കാണിക്കേണ്ടത്. ടെണ്ടറുകൾക്കുള്ള പൊതു നിബന്ധനകൾ ബാധകമായിരിക്കും. ടെണ്ടറിന്റെ അടങ്കൽ തുക 232000 /-ടെണ്ടർ ഫോറത്തിന്റെ വില 500+12% ജി എസ് ടി. ജനുവരി 12 ,ഉച്ചക്ക് 12 മണിക്ക് ടെണ്ടർ ഫോറം വിൽപ്പന അവസാനിക്കും. പൂരിപ്പിച്ച ടെണ്ടർ ഫോറം ലഭിക്കേണ്ട അവസാന തിയ്യതി ജനുവരി 12 ന് ഉച്ചക്ക് 2 മണി. അന്നേദിവസം വൈകുന്നേരം 3 മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 0496 2621612, 8281999297
ട്രസ്റ്റിമാരെ നിയമിക്കുന്നു
മലബാർ ദേവസ്വം ബോർഡിന് കീഴിലെ കൊയിലാണ്ടി താലൂക്ക് കീഴുർ ശിവ ക്ഷേത്രം പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. ഹിന്ദുമതം ആചരിക്കുന്ന ആളുകളിൽ നിന്ന് നിർണ്ണയിക്കപ്പെട്ട ഫോറത്തിൽ അപേക്ഷകൾ മലബാർ ദേവസ്വം ബോർഡ് കമ്മീഷണറുടെ കോഴിക്കോട് ഓഫീസിൽ ജനുവരി ഇരുപത്തിനാലിനകം അയയ്ക്കണം. ഫോറങ്ങൾ മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ നിന്നും www.malabardevaswom.kerala.gov.in എന്ന സൈറ്റിലും ലഭ്യമാണ്.
Post a Comment