കോഴിക്കോട്: നാലാം ദിനം ജനസാഗരമായി സംസ്ഥാന കലോത്സവത്തിന്റെ പ്രധാനവേദിയായ വിക്രം മൈതാനി. സൂചികുത്താന്‍ ഇടമില്ലാത്ത പോലെ ജനംതിങ്ങിനിറഞ്ഞതോടെ ഇന്റര്‍നെറ്റ് സേവനങ്ങളെല്ലാം നിലച്ച മട്ടാണ്.
എട്ട് ഏക്കര്‍ വിസ്തൃതിയുള്ള മൈതാനത്ത് അറുപതിനായിരം ചതുരശ്ര അടിയിലാണ് വേദിയും പന്തലും ഒരുക്കിയിരുന്നത്. ഇതിന് പുറമേ മാധ്യമങ്ങളുടേതുള്‍പ്പടെ നിരവധി സ്റ്റാളുകളുമുണ്ട്. ഇവിടേക്കെല്ലാം ജനം ഇരച്ചെത്തുകയാണ്.
മൈതാനിയുടെ ഏത് ഭാഗത്ത് നിന്ന് നോക്കിയാലും മത്സരങ്ങള്‍ വീക്ഷിക്കാനാവുന്ന തരത്തിലാണ് വേദി ഒരുക്കിയിരുന്നത്. മുപ്പതിനായിരം പേര്‍ക്കുവരെ കലോത്സവം ആസ്വദിക്കാനുള്ള സൗകര്യവും ഒന്നാം വേദിയിലുണ്ട്. എന്നാല്‍ ഇതിനെയെല്ലാം മറികടക്കുന്ന രീതിയില്‍ ജനം ഒഴുകി എത്തുകയായിരുന്നു.
Post a Comment