സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ലൈൻ ട്രാഫിക് ബോധവൽക്കരണത്തിന്റെ ഉദ്ഘാടനം ഗതാഗതമന്ത്രി ആന്‍റണി രാജു കോഴിക്കോട് നിര്‍വ്വഹിച്ചു.



കേരളത്തെ വാഹനാപകട രഹിത സംസ്ഥാനമാക്കുന്നതിന് അടിസ്ഥാനപരമായ നിർദ്ദേശങ്ങളും മാർഗങ്ങളുമാണ് മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്നതെന്ന് മന്ത്രി 
ആന്റണി രാജു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ലൈൻ ട്രാഫിക് ബോധവൽക്കരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് കൊടുവള്ളിയിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

ലൈൻ ട്രാഫികിന് വിരുദ്ധമായി വാഹനമോടിക്കുന്ന ഇരുചക്രയാത്രികരെ  ബോധവത്കരിക്കുകയാണ് 
'ലൈൻ ട്രാഫിക്' പദ്ധതിയുടെ ലക്ഷ്യം.  മോട്ടോർ വാഹന നിയമങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ സ്കൂൾ കരിക്കുലത്തിൽ ഉള്‍പ്പെടുത്താന്‍ വകുപ്പ് നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.


Post a Comment

Previous Post Next Post