കോഴിക്കോട് നടക്കുന്ന അറുപത്തിയൊന്നാമത് കേരള സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. നിലവിൽ 891 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് ജില്ല മുന്നേറ്റം തുടരുന്നു. 883 പോയിന്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്തും 872 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്.
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് മന്ത്രി വി ശിവൻകുട്ടി സമ്മാനിക്കും. മുഖ്യാതിഥിയായി ഗായിക കെ എസ് ചിത്രയും പങ്കെടുക്കുന്നുണ്ട്.
Post a Comment