തൊഴിൽ സംരംഭങ്ങൾക്ക് ധനസഹായം: അപേക്ഷ ക്ഷണിച്ചു.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗക്കാർക്ക് തൊഴിൽ സംരംഭങ്ങൾ എന്ന പദ്ധതി പ്രകാരം ഗ്രൂപ്പ് അടിസ്ഥാനത്തിൽ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം നൽകുന്നു. ജില്ലാ പഞ്ചായത്ത് പരിധിയിൽ പട്ടികജാതി വിഭാഗത്തിൽപെട്ട 18 വയസ്സിനും 59 വയസ്സിനും ഇടയിൽ പ്രായമുള്ള 3 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള കുറഞ്ഞത് രണ്ട് പേർ അടങ്ങിയ ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം.

5 ലക്ഷം രൂപവരെയുള്ള സംരംഭങ്ങൾക്ക് പരമാവധി 375000 രൂപയോ സംരംഭങ്ങളുടെ 75% രൂപയോ ഏതാണോ കുറവ് അത് സബ്സിഡിയായി അനുവദിക്കും. താൽപര്യമുള്ളവർ തുടങ്ങാനുദ്ദേശിക്കുന്ന സംരംഭത്തിന്റെ വിശദമായ പ്രൊജക്ട് റിപ്പോർട്ടും ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന രേഖകളും സഹിതം ജനുവരി 17 ന് രാവിലെ 10.30 ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് ജില്ലാ പട്ടികജാതി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0495-2370379.

Post a Comment

Previous Post Next Post