എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള ജൽജീവൻ ദൗത്യം വികസന കാര്യത്തിൽ പ്രധാന ഘടകമാണെന്ന് പ്രധാനമന്ത്രി.

എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള ജൽജീവൻ ദൗത്യം വികസന കാര്യത്തിൽ പ്രധാന ഘടകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  ജലവിഭവവുമായി ബന്ധപ്പെട്ട് ആദ്യ അഖിലേന്ത്യാ സമ്മേളനത്തിൽ വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. നമ്മുടെ ഭരണഘടനാ സംവിധാനമനുസരിച്ച് ജലവിഭവം സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണുള്ളത്. 

രാജ്യത്ത് ഓരോ ജില്ലയിലും 75  അമൃത് സരോവറുകൾ നിർമ്മിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.  ഇതിൽ 25,000 അമൃത് സരോവറുകൾ ഇതിനകം നിർമ്മിച്ചുകഴിഞ്ഞു.  ജല സംരക്ഷണത്തിൽ സാമൂഹ്യ, പൌരസംഘടനകൾ പ്രധാന പങ്കാളിത്തം വഹിക്കണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പരിപാടിയിൽ പൊതുജനങ്ങളെയും പങ്കാളിയാക്കിയാൽ അതിന്റ ഗൌരവം അവരും മനസിലാക്കും.  സ്വച്ഛ് ഭാരത് അഭിയാൻ ഇതിന് ഉദാഹരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ജൽജീവൻ ദൌത്യത്തിന് ഗ്രാമപഞ്ചായത്തുകൾ നേതൃത്വം നൽകണമെന്നും പ്രവൃത്തി പൂർത്തീകരിച്ചശേഷം മതിയായ ശുദ്ധജലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ശ്രീ.നരേന്ദ്രമോദി നിർദ്ദേശിച്ചു.  


Post a Comment

Previous Post Next Post