ടെണ്ടർ ക്ഷണിച്ചു
വടകര ഐസിഡിഎസ് പ്രൊജക്ടിൽ 2022- 23 വർഷത്തിൽ അങ്കണവാടി സർവ്വീസസ്സ് (ജനറൽ) - അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിനും ഫോമുകൾ, രജിസ്റ്ററുകൾ എന്നിവ പ്രിന്റ് ചെയ്യുന്നതിനും ടെണ്ടർ ക്ഷണിച്ചു. ജനുവരി 23 ന് ഉച്ചയ്ക്ക് 1 മണിവരെ ടെണ്ടറുകൾ സ്വീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക് : 0496-2501822, 9188959.
ടെണ്ടർ ക്ഷണിച്ചു
ഗവ: വി എച്ച് എസ് എസ് മേപ്പയ്യൂരിന് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ലഭിച്ച രണ്ടു ലക്ഷം രൂപയ്ക്ക് ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു.
നിരത ദ്രവ്യം 2000 രൂപ ടെണ്ടര്‍ ഫീസ് 400 രൂപ, ജി എസ്ടി 48 രൂപ. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 28. കൂടുതൽ വിവരങ്ങള്‍ക്ക് 04962998983.
ദര്‍ഘാസുകള്‍ ക്ഷണിച്ചു
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഫെബ്രുവരി മാസം മുതല്‍ ജൂലൈ മാസം വരെയുളള കാലയളവിൽ അഴുക്ക് തുണികള്‍ അലക്കി ഉണക്കി ഇസ്തിരിയിട്ട് തരുന്നതിന് തയ്യാറുളളവരിൽ നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു.
ദര്‍ഘാസ് ഫോറങ്ങള്‍ ജനുവരി 24 വരെ ആശുപത്രി ഓഫീസില്‍ നിന്നും ലഭിക്കും. അടങ്കല്‍ തുക 4,00,000.ടെണ്ടര്‍ ഫോറം വില 500+18%(ജി എസ് ടി), ഡ്യൂപ്ളിക്കേറ്റ് ടെണ്ടര്‍ ഫോറം- 100 +18%(ജി എസ് ടി).
സീല്‍ ചെയ്ത ദര്‍ഘാസുകള്‍ ജനുവരി 25 ന് 1 മണിക്ക് മുന്‍പായി സൂപ്രണ്ട്, താലൂക്കാസ്ഥാനാശുപത്രി കൊയിലാണ്ടി എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടാം.
കൂടിക്കാഴ്ച നടത്തുന്നു
ജല വിഭവ വകുപ്പ് (ഗവ : ഓഫ് ഇന്ത്യ ) പ്രൊജക്ട് സ്റ്റാഫ് തസ്തികയിലെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത എം.എസ്.സി. കെമിസ്ട്രി. ജല ഗുണനിലവാര പരിശോധന, സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്തുള്ള പ്രവർത്തി പരിചയം എന്നിവ അഭികാമ്യം. 2022 ഡിസംബർ ഒന്നിന് 40 വയസ്സിൽ കൂടാൻ പാടില്ല. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി ജനുവരി 10 ന് രാവിലെ 11 മണിക്ക് നാലാം നില, അനലിറ്റിക്കൽ ലാബോറട്ടറി, ഭൂജലവകുപ്പ്, മിനി സിവിൽ സ്റ്റേഷൻ ,കുന്ദമംഗലം ഓഫീസിൽ കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2620241
Post a Comment