സ്കൂൾ കലോത്സവ മാനുവൽ പരിഷ്കരിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്കൂൾ കലോത്സവത്തിന് കോഴിക്കോട് പ്രൗഡമായ തുടക്കം.



കാലത്തിനനുസരിച്ച് സ്കൂൾ കലോത്സവ മാനുവൽ പരിഷ്കരിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  61 -ാമത് കേരള സ്കൂള്‍ കലോത്സവം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കഴിവുള്ള കുട്ടികളെ കണ്ടെത്തി അവരുടെ വാസനകൾ വളർത്താൻ കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണ്, അതിനാവശ്യമായ നടപടികളെകുറിച്ച് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കലോത്സവത്തിൽ കൂടുതൽ ജനകീയ പങ്കാളിത്തം അടിസ്ഥാനതലം മുതൽ ഉണ്ടാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗോത്രകലകൾ അടക്കമുള്ളവയെ  കലോത്സവത്തിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച്  വിശദമായ പരിശോധന ഉണ്ടാകുമെന്ന് ചടങ്ങിൽ അധ്യക്ഷനായ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.


Post a Comment

Previous Post Next Post