ഒന്നിലധികം അക്കൗണ്ടുകൾക്ക് ഒരേ പാസ്‌വേഡ് ഉപയോഗിക്കരൂത്. വിവിധ അക്കൗണ്ടുകൾക്ക് സവിശേഷ പാസ്‌വേഡ് ഉപയോഗിക്കുക.
അപരിചിത സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകൾ മുഖേന ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്.
വൻതുകകൾ സമ്മാനമായി ലഭിക്കുമെന്ന പ്രതീക്ഷയിൽ, സ്ഥിരീകരണമില്ലാതെ പേയ്‌മെന്റുകൾ നടത്തരുത്
ക്യുആർ കോഡ് സ്കാൻ ചെയ്യേണ്ടത് പേയ്‌മെന്റുകൾ അയയ്‌ക്കുന്നതിന് മാത്രമാണ്, പണം സ്വീകരിക്കുന്നതിന് വേണ്ടിയല്ല. പേയ്‌മെന്റുകൾ സ്വീകരിക്കാൻ QR കോഡ് സ്കാൻ ചെയ്യരുത്.
വ്യക്തിഗത/ബാങ്കിങ് വിവരങ്ങൾ ആവശ്യപ്പെട്ട് അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന കാളുകൾക്ക് മറുപടി കൊടുക്കരുത്. അത്തരം കാളുകൾ നിരാകരിക്കുക.
പൊതുസ്ഥലങ്ങളിലെ വൈ-ഫൈ കഴിയുന്നതും ഉപയോഗിക്കരുത്, പ്രത്യേകിച്ച് സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ. പൊതു wi-fi ഉപയോഗിച്ച് ഉപകരണങ്ങൾ ഹാക്ക് ചെയ്യപ്പെട്ടേക്കാം.
Post a Comment