ശബരിമലയില്‍ മകരവിളക്കിനോട് അനുബന്ധിച്ച ഭക്തജന തിരക്ക് തുടരുന്നു.

ശബരിമലയില്‍ മകരവിളക്കിനോട് അനുബന്ധിച്ച ഭക്തജന തിരക്ക് തുടരുന്നു. ദീപാരാധന തൊഴാനായി ആയിരങ്ങളാണ് സന്നിധാനത്ത് എത്തിയത്. ഇന്ന് രാവിലെയും നെയ്യഭിഷേകത്തിനും കനത്ത തിരക്കായിരുന്നു.

ഇന്നത്തെ വെര്‍ച്വല്‍ ക്യു വഴിയുള്ള ബുക്കിങ് പൂര്‍ത്തിയായിട്ടുണ്ട്. സ്‌പോട്ട് ബുക്കിങ് വഴിയും പുല്ലുമേട് വഴിയും ആളുകള്‍ എത്തുന്നുണ്ട്. മകരവിളക്കിനായുള്ള വിവിധ വകുപ്പുകളുടെ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്. 


Post a Comment

Previous Post Next Post