പനങ്ങാട് ഗ്രാമപഞ്ചായത്തിന്റെ 2023 - 24 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി വികസന സെമിനാർ നടത്തി. കിനാലൂർ സ്വലാഹ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഇ.വി. ഖദീജക്കുട്ടി, ക്ഷേമ കാര്യസമിതി ചെയർ പേഴ്സൺ കെ.കെ.പ്രകാശിനി, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ ഹരീഷ് ത്രിവേണി, ജില്ലാ പഞ്ചായത്തംഗം പി.പി.പ്രേമ, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി.സഹീർ മാസ്റ്റർ, ആ സൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ. പത്മനാഭൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ലുക്മാൻ സ്വാഗതവും അസിസ്റ്റന്റ് പ്ലാൻ കോഡിനേറ്റർ ബിജു കുന്നുമ്മൽ മീത്തൽ നന്ദിയും പറഞ്ഞു.
Post a Comment