മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം
2019 ഡിസംബര്‍ മാസം വരെ പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന, ഇതുവരെ മസ്റ്ററിംഗ് നടത്തിയിട്ടില്ലാത്ത ചുമട്ടുതൊഴിലാളികള്‍ എത്രയും പെട്ടന്ന് അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണെന്ന് കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ്, കോഴിക്കോട് ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു. കൂടുതൽ വിവരങ്ങള്‍ക്ക് :0495 2366380, 0495-2975274, 0495-2765274.
സ്റ്റോക്ക് ക്ലിയറന്‍സ് മേള
കോഴിക്കോട് ചെറൂട്ടി റോഡിലുളള ഖാദി ഗ്രാമ സൗഭാഗ്യയില്‍ ജനുവരി 11 മുതൽ ഖാദി സ്റ്റോക്ക് ക്ലിയറന്‍സ് മേളക്ക് തുടക്കമാകും. ഖാദി തുണിത്തരങ്ങള്‍ക്ക് 20% മുതല്‍ 60% വരെ ഡിസ്‌കൗണ്ട് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2366156
സൗജന്യ പി.എസ്.സി സെമിനാർ
ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയും കേരള റൂട്രോണിക്സ് വിജയ വീഥി പഠന കേന്ദ്രവും സംയുക്തമായി പി.എസ്.സി. ഉദ്യോഗാർഥികൾക്കായി ജനുവരി 14 ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് ഹാളിൽ സൗജന്യ സെമിനാർ നടത്തുന്നു. പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 0496 2644678, 8281 600 321, 9846464678.
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/തത്തുല്യ യോഗ്യത ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനായി എയര്‍പോര്‍ട്ട് മാനേജ്ന്റ് രംഗത്തുളള ഏജന്‍സികളുടെ സഹകരണം ലഭ്യമാകും. ജനുവരി 20 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി വിലാസം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍, തിരുവനന്തപുരം-33 എന്ന ഓഫീസില്‍ നിന്നും ലഭിക്കും. http://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാ ഫോറം ലഭ്യമാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.srccc.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 9846033001.
ടെണ്ടര്‍ ക്ഷണിച്ചു
ബാലുശ്ശേരി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിന്റെ കീഴിലുള്ള അങ്കണവാടികളില്‍ ഉപയോഗിക്കുന്നതിനുള്ള കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജനവുരി 25 ന് ഉച്ചയ്ക്ക് ഒരുമണി വരെ ടെണ്ടര്‍ സ്വീകരിക്കും. വിവരങ്ങള്‍ക്ക് ഐസിഡിഎസ് ബാലുശ്ശേരി അഡീഷണല്‍, കോക്കല്ലൂര്‍ ബാലുശ്ശേരി 673612 എന്ന വിലാസത്തിലോ 0496 2705228 എന്ന നമ്പറിലോ ബന്ധപ്പെടണം.
ഹിന്ദി അധ്യാപക കോഴ്‌സ് സീറ്റൊഴിവ്
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് അന്‍പത് ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ് ടൂ പാസായവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായം 17 വയസിനും 35 ഇടയ്ക്ക്. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും, മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. അപേക്ഷകള്‍ ജനുവരി 12 മുന്‍പായി പ്രിന്‍സിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0473 4296496, 8547126028.
അഭിമുഖം നടത്തുന്നു
കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഉദയം പദ്ധതിയുടെ ഭാഗമായ് പ്രവർത്തിക്കുന്ന ഉദയം ഹോമിലെ കെയർ ടേക്കർമാരുടെ ഒഴിവിലേക്കുള്ള അഭിമുഖം ജനുവരി 14 ന് 11.30 മണിക്ക് ചേവായൂർ ഉദയം ഹോമിൽ നടത്തുന്നു. എസ് എസ് എൽ സിയാണ് യോഗ്യത.കൂടുതൽ വിവരങ്ങൾക്ക്:
9207391138 udayamprojectkozhikode@gmail.com
ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഉറുദു, കാറ്റഗറി നമ്പര്‍:510/2019) തസ്തികയിലേക്ക് നവംബര്‍ 14 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഭിമുഖം ജനുവരി 11,12 തിയ്യതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ കോഴിക്കോട് ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2371971.
Post a Comment