ഓണ്‍ലൈന്‍ ഗെയിമിങ്ങ് കമ്പനികള്‍ക്ക് സ്വയം നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍.

ഓണ്‍ലൈന്‍ ഗെയിമിങ്ങ് കമ്പനികള്‍ക്ക് സ്വയം നിയന്ത്രണ സംവിധാനവും, കളിക്കാര്‍ക്ക് നിർബന്ധിത പരിശോധനയും ഏര്‍പ്പെടുത്താന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച കരട് മാര്‍ഗ്ഗരേഖ കേന്ദ്രം പുറത്തിറക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായുള്ള പുതിയ ഐടി നിയമങ്ങൾ ഇനിമുതല്‍ ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്കും ബാധകമാവും.

 ഗെയിമിംഗ് കമ്പനികൾക്കുള്ള ഇന്ത്യൻ വിലാസവും മാര്‍ഗ്ഗരേഖയിലൂടെ നിര്‍ബന്ധമാക്കിയിട്ടുണ്ട്.  ഇന്ത്യൻ നിയമത്തിന് അനുസൃതമല്ലാത്ത ഒരു ഓൺലൈൻ ഗെയിം പ്രദർശിപ്പിക്കുകയോ അപ്‌ലോഡ് ചെയ്യുകയോ  പങ്കിടുകയോ ചെയ്യുന്നത് തടയാനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യവസ്ഥയുണ്ട്. 

Post a Comment

Previous Post Next Post