രാജ്യത്ത് ഓണ്‍ലൈന്‍ ഗെയിം ഉപയോഗം സംബന്ധിച്ച കരടുനയം പുറത്തിറക്കി. പൊതുജനങ്ങള്‍ക്കും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കരടില്‍ അഭിപ്രായം അറിയിക്കാം. ഇന്റർനെറ്റിന്റെ സുരക്ഷിതവും വിശ്വസ്തവുമായ പ്രവർത്തനത്തിന് നിയമങ്ങൾ കൊണ്ടുവരിക എന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. കരട് നിയമത്തിൽ വാതുവയ്പിനെതിരെ ശക്തമായ വ്യവസ്ഥകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓണ്‍ലൈന്‍ ഗെയിമിങ്ങ് കമ്പനികള്‍ക്ക് സ്വയം നിയന്ത്രണ സംവിധാനവും, കളിക്കാര്‍ക്ക് നിർബന്ധിത പരിശോധനയും ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് കരട് മാര്‍ഗ്ഗരേഖ കേന്ദ്രം പുറത്തിറക്കിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായുള്ള പുതിയ ഐടി നിയമങ്ങൾ ഇനിമുതല്‍ ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്കും ബാധകമാവും.
Post a Comment