സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്നും, പണിമുടക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. പണിമുടക്കുന്ന ജീവനക്കാർക്ക് ആ ദിവസങ്ങളിലെ ശമ്പളത്തിന് അർഹതയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ശമ്പളം നൽകുന്നത് പണിമുടക്ക് പ്രോത്സാഹിപ്പിക്കലാണെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാർ , ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞവർഷം മാർച്ച് 28, 29 തീയതികളിൽ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത പണിമുടക്കിൽ ജനങ്ങൾക്ക് സ്വതന്ത്രമായി സഞ്ചരിക്കുന്നതിന് ആവശ്യമായ നടപടികൾ എടുക്കണമെന്നും, ഗവൺമെൻറ് ജീവനക്കാരെ തടയുന്നവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താൽപര്യ ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതി ഉത്തരവ്.
Post a Comment