കോട്ടൂർ ഫെസ്റ്റിന് തുടക്കമായി.

കൂട്ടാലിട : കോട്ടൂർ ഗ്രാമപഞ്ചായത്ത് വിവിധ വകുപ്പുകളുമായി ചേർന്ന് നടത്തുന്ന കോട്ടൂർ ഫെസ്റ്റിന് തുടക്കമായി. ബഹുജന പങ്കാളിതത്തോട് കൂടിയ സാംസ്‌കാരിക ഘോഷയാത്രയിൽ നിരവധി കലാരൂപങ്ങൾ അണിനിരന്നു. 2023 ജനുവരി 8 മുതൽ 22 വരെ കൂട്ടാലിടയിൽ വെച്ചാണ് ഫെസ്റ്റ് നടക്കുന്നത്.
കോട്ടൂർ ഫെസ്റ്റിന് തുടക്കം കുറിച്ചുകൊണ്ട് വനംവകുപ്പ് മന്തി എ.കെ ശശീന്ദ്രൻ,  ബാലുശ്ശേരി എം.എൽ.എ അഡ്വ: കെ.എം സച്ചിൻ ദേവ്, സിനിമ താരം വിഷ്ണു ഉണ്ണികൃഷ്ണൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് വി. കെ അനിത, ജില്ലാ പഞ്ചായത്ത്‌ മെമ്പർ മുക്കം മുഹമ്മദ്‌, കോട്ടൂർ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി.എച് സുരേഷ്, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പി  ദാമോദരൻ മാസ്റ്റർ എന്നിവർ തിരി തെളിയിച്ചു.

Post a Comment

Previous Post Next Post