ഇന്ത്യൻ സൈന്യത്തെ ലോകത്തിലെ ഏറ്റവും മികച്ച സൈനിക ശക്തിയാക്കി മാറ്റുന്നതിനുള്ള നിർണായക പദ്ധതിയാണ് അഗ്നിപഥെന്ന് രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ്. യുവത്വവും, നൂതന സാങ്കേതിക വൈദഗ്ധ്യവും, അത്യാധുനിക വീക്ഷണവും സേനയ്ക്ക് പ്രദാനം ചെയ്യാന്‍ അഗ്നിപഥ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രാലയവും നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്ര കൈമാറ്റ ചടങ്ങിനെ ഓൺലൈനായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.അഗ്നിവീരന്മാരുടെ തുടർ വിദ്യാഭ്യാസം സുഗമമാക്കുന്നതിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂൾ, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി എന്നിവയുമായി ധാരണാപത്രങ്ങൾ ഒപ്പുവച്ചു.
Post a Comment