അപേക്ഷ തിയ്യതി നീട്ടി
മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് വിഷയത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ 2023 ജനുവരി ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള തിയ്യതി നീട്ടി. ജനുവരി 20 വരെ അപേക്ഷ സ്വീകരിക്കും. ആറു മാസം ദൈര്‍ഘ്യമുളള കോഴ്‌സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. പ്ലസ്ടു യോഗ്യതയുളള കോഴ്‌സിന് പ്രായപരിധിയില്ല. സ്‌കൂള്‍ അധ്യാപകര്‍, സ്‌പെഷല്‍ എഡ്യുക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എഡ്യൂക്കേഷണല്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷയും വിശദവിവരങ്ങളും www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ എൽ ഡി ടൈപ്പിസ്റ്റ് (എസ്‌ആർ ഫോർ എസ്‌സി /എസ്‌ടി ) (കാറ്റഗറി നമ്പർ.311/2018 ) തസ്തികയുടെ 20.03.2020 തിയ്യതിയിൽ 159'A'/2020/DOD) നമ്പറായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർത്ഥികളെയും നിയമന ശിപാർശ ചെയ്യപ്പെട്ടതിനാൽ റാങ്ക് പട്ടിക 01.12.2022 ന് റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ സീനിയോറിറ്റി പുനഃസ്ഥാപിച്ചു നൽകുന്നു.
എറണാകുളം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത 2000 ജനുവരി ഒന്ന് മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ (രജിസ്‌ട്രേഷൻ കാർഡിൽ 10/99 മുതൽ 08/2022 വരെ പുതുക്കൽ രേഖപ്പെടുത്തിയിട്ടുള്ളവർക്ക്) എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതിരുന്നവർക്കും, സീനിയോറിറ്റി നഷ്ടപ്പെട്ട് റീ - രജിസ്റ്റർ ചെയ്തവർക്കും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയോ അല്ലാതെ നേരിട്ടോ ജോലി ലഭിച്ച് പിരിഞ്ഞതിന് ശേഷം യഥാസമയം വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്കും മെഡിക്കൽ ഗ്രൗണ്ടിലും, ഉപരിപഠനത്തിനു പോകേണ്ടിവന്നതിനാലും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച് ജോലി പൂർത്തിയാക്കാനാവാതെ ജോലിയിൽ നിന്ന് വിടുതൽ ചെയ്ത് രാജി
വച്ചവർക്കും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന ഈ കാലയളവിൽ ജോലിയ്ക്ക് നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാൽ ജോലിയിൽ പ്രവേശിക്കാതെ നിയമാനാധികാരിയിൽ നിന്നും നോൺ ജോയിനിങ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാൽ സീനിയോറിറ്റി നഷ്ടമായവർക്കും അവരുടെ അസ്സൽ രജിസ്‌ട്രേഷൻ സീനിയോറിറ്റി പുനഃസ്ഥാപിച്ചു നൽകുന്നു.
www.eemployment.kerala.gov.in ന്റെ ഹോം പേജിൽ നൽകിയിട്ടുള്ള സ്പെഷ്യൽ റിന്യൂവൽ ഓപ്ഷൻ വഴി ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് പ്രത്യേക പുതുക്കൽ നടത്താവുന്നതാണ്.
Post a Comment