ദൂരദര്‍ശന്റെ എല്ലാ സൗജന്യ ചാനലുകളും സെറ്റ്-ടോപ്പ് ബോക്‌സിന്റെ ആവശ്യമില്ലാതെ കാണാനാകുന്ന സംവിധാനം ഉടൻ പ്രാവർത്തികമാകും. ഈ സംവിധാനം സാധ്യമാക്കുന്നതിനായി ടെലിവിഷൻ സെറ്റുകളിൽ ഇൻബിൽറ്റ് ട്യൂണറുകൾ സജ്ജമാക്കും.
ബിൽറ്റ്-ഇൻ സാറ്റലൈറ്റ് ട്യൂണറുകളുള്ള ഡിജിറ്റൽ ടെലിവിഷൻ റിസീവറുകൾസംബന്ധിച്ച പ്രത്യേക മാർഗ നിർദ്ദേശങ്ങൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് പുറത്തിറക്കിയിരുന്നു. ഈ സാഹചര്യത്തിൽ, ദൂരദർശൻ അനലോഗ് രീതിയിലുള്ള സംപ്രേഷണം നിർത്തലാക്കും.
നിലവിൽ, രാജ്യത്തെ ടിവി പ്രേക്ഷകർ ദൂരദർശന്റെ സൗജന്യ ചാനലുകൾ കാണുന്നതിനുപോലും സെറ്റ്-ടോപ്പ് ബോക്സ് വാങ്ങേണ്ടതുണ്ട്. എന്നാൽ BIS എന്റെ മാർഗനിർദ്ദേശമനുസരിച്ചു നിർമ്മിക്കുന്ന ടി വി കളിലുള്ള ഇൻബിൽറ്റ് ട്യൂണർ സൗകര്യം ദൂരദർശൻ, റേഡിയോ പരിപാടികൾ സൗജന്യമായി ലഭ്യമാക്കും.
Post a Comment