ബാങ്കിങ്ങ് ഇടപാടുകൾ പൂർണമായും ഡിജിറ്റൽവത്കരിക്കുന്ന സംസ്ഥാനമായി കേരളം.

ബാങ്കിങ്ങ് ഇടപാടുകൾ പൂർണമായും ഡിജിറ്റൽവത്കരിക്കുന്ന  സംസ്ഥാനമായി കേരളം. ഇതുസംബന്ധിച്ച സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ  തിരുവനതപുരത്ത് നടത്തും.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശ പ്രകാരമുള്ള സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പൂര്‍ത്തിയായ സാഹചര്യത്തിലാണ് പ്രഖ്യാപനം. ബോധവത്കരണം അടക്കമുള്ള പ്രവർത്തനങ്ങളിലൂടെയാണ് സംസ്ഥാനം 
ഈ നേട്ടം സ്വന്തമാക്കിയത്. കറന്‍സിരഹിത ഇടപാടുകള്‍ക്ക് അക്കൗണ്ട് ഉടമകളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. 

Post a Comment

Previous Post Next Post