വിമാനയാത്രക്കാർ പാലിക്കേണ്ട അച്ചടക്കനിയമങ്ങൾ സംബന്ധിച്ച് എല്ലാ വിമാന കമ്പനികൾക്കും ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, DGCA പ്രത്യേക നിർദേശം നൽകി. വിമാനയാത്ര യ്ക്കിടയിൽ അനുചിതമായി പെരുമാറുന്ന യാത്രക്കാരെ ചട്ടങ്ങൾക്കനുസൃതമായി കൈകാര്യം ചെയ്യണം. ഇക്കാര്യത്തിൽ ജീവനക്കാരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടാകരുതെന്നും DGCA നിർദേശം നൽകിയിട്ടുണ്ട്.
അടുത്തിടെ വിമാനത്തിനുള്ളില്‍ ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് DGCA വിമാനയാത്രികർ പാലിക്കേണ്ട നിയന്ത്രണ ങ്ങൾ സംബന്ധിച്ച് പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
Post a Comment