രാജ്യം 15-ാമത് ദേശീയ സമ്മതിദായക ദിനം ആഘോഷിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രവും നിഷ്പഷവുമായ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും.

രാജ്യത്ത് സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റേത്  അഭിനന്ദനീയമായ പ്രവര്‍ത്തനമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു.  പതിനഞ്ചാമത് ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ഭാഗമായി ന്യൂഡൽഹിയിൽ നടക്കുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

കേന്ദ്രമന്ത്രി അർജുൻ റാം മേഘ് വാൾ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ തുടങ്ങിയവർ പരിപാടിയില്‍ സന്നിഹിതരായി. തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിന് സംസ്ഥാന-ജില്ല തലങ്ങളിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതി പുരസ്കാരങ്ങള്‍ സമ്മാനിച്ചു. 


Post a Comment

Previous Post Next Post