ന്യൂസ്പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ : സംസ്ഥാന സമ്മേളനം ജനുവരി 26 ന് കോഴിക്കോട്.

 കോഴിക്കോട്: ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ്റെ പ്രഥമ സംസ്ഥാന സമ്മേളനം ജനുവരി 26 ന് ഞായറാഴ്ച കോഴിക്കോട്ട്നടക്കും.
സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നുള്ള ആയിരകണക്കിന് ഏജൻ്റുമാർ സംബന്ധിക്കുന്ന പ്രകടനം വൈകുന്നേരം നാലിന് അരയിടത്തുപാലം ജംങ്ഷനിൽ നിന്നും ആരംഭിക്കും. തുടർന്ന് മുതലക്കുളം
മൈതാനിയിൽ ചേരുന്ന സമാപന സമ്മേളനം സംസ്ഥാന കായിക ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. എം.കെ രാഘവൻ എം.പി മുഖ്യാതിഥിയായിരിക്കും.

സംസ്ഥാന പ്രസിഡൻ്റ് പി.കെ സത്താർ അധ്യക്ഷത വഹിക്കും.  ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി പ്രസിഡൻ്റായി തെരഞ്ഞെടുത്ത മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി ശ്രേയംസ് കുമാറിനെ
ചടങ്ങിൽ ആദരിക്കും. കോഴിക്കോട് മേയർ 
ഡോ: ബീന ഫിലിപ്പാണ് ആദരം നൽകുന്നത്. സമ്മേളനത്തിൻ്റെ ലോഗോ ഡിസൈനിംഗ് മത്സരത്തിലെ വിജയിക്കുള്ള ഉപഹാരം അഹമ്മദ് ദേവർ കോവിൽ എം.എൽ.എ യും പത്ര ഏജൻസി നടത്തിപ്പിൽ ഏറ്റവും  ദീർഘകാലം സേവനം ചെയ്ത ഏജൻ്റുമാരെ തോട്ടത്തിൽ  രവീന്ദ്രൻ എം.എൽ എ  യും  ആദരിക്കും.

 കോഴിക്കോട് കോർപ്പറേഷനിലെ
അംഗങ്ങളായ അഡ്വ: നവ്യ ഹരിദാസ്, പി മൊയ്തിൻകോയ, എൻ.പി.എ ദേശീയ
വൈസ് പ്രസിഡൻ്റ് ഭഗവത് നാരായണൻ ചൗരസ്യ, (യു .പി )ദേശീയ ട്രഷറർ വനമാല സത്യം, (തെലുങ്കാന) ദേശീയ സമിതി അംഗം പങ്കജ് ഭട്ട് ( ചത്തീസ്ഗഡ് ), കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ ശംഭുലിംഗ , സംസ്ഥാന ജനറൽ സെക്രട്ടറി ചേക്കുട്ടി കരിപ്പൂർ,  നാക് പ്രസിഡൻ്റ് നിസരി സൈനുദ്ധീൻ, പത്ര ഏജൻ്റ്സ് തൊഴിലാളി യൂണിയൻ (എസ്.ടി.യു) സംസ്ഥാന പ്രസിഡൻ്റ് ഒ.സി ഹനീഫ, എൻ .പി.എ എ സംസ്ഥാന ഭാരവാഹികളായ ഉണ്ണികൃഷ്ണൻ നായർ (തിരുവനന്തപുരം) സലീം രണ്ടത്താണി ( മലപ്പുറം) ടി.പി ജനാർദ്ധൻ ( കാസർകോഡ്) രാമചന്ദ്രൻ നായർ ( കൊല്ലം) കെ ബാബു വർഗീസ് (ഏറണാകുളം) കെ. എ യാക്കൂബ് (തൃശ്ശൂർ) അരുൺ വി നായർ (തിരുവനന്തപുരം) , സംസ്ഥാന സെക്രട്ടറി
സി .പി അബ്ദുൽ വഹാബ്, സംസ്ഥാന ട്രഷറർ വി.പി അജീഷ് പ്രസംഗിക്കും. തുടർന്ന് സാംസ്കാരിക പരിപാടികൾ നടക്കും.

Post a Comment

Previous Post Next Post