കുതിച്ച് കുതിച്ച്... സ്വര്‍ണ വില അറുപതിനായിരം കടന്നു, പവന് 60,200.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിപ്പ്. 600 രൂപ കൂടി പവന് 60,200 ആയി. ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഭാവി വിലകള്‍ കുറയുകയാണെന്ന സൂചനകളുണ്ടെന്നായിരുന്നു നേരത്തെ വിലയിരുത്തല്‍. 

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം അയഞ്ഞത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ സാധ്യതകളെ ബാധിക്കുന്നുണ്ട്. യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നത് വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കും. ട്രംപ് സര്‍ക്കാറിന്റെ നയങ്ങള്‍ എന്തെന്ന് വ്യക്തമായാല്‍ സ്വര്‍ണവിലയെ അത് സ്വാധീനിക്കുമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു

Post a Comment

Previous Post Next Post