വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു.

വയനാട് മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം. വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്. ആദിവാസി വിഭാഗത്തിലെ ഇവർ പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. തണ്ടർബോൾട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്. 

Post a Comment

Previous Post Next Post