രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിങ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കേരളത്തില്‍ എത്തും.

രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിങ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കേരളത്തില്‍ എത്തും.ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ രണ്ട് ഔദ്യോഗിക പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.മാവേലിക്കര വിദ്യാദിരാജ വിദ്യാപീഠം സൈനിക് സ്കൂളിന്‍റെ ഉദ്ഘാടനം രാജ്യരക്ഷാ മന്ത്രി ഇന്ന് ഉച്ചക്ക് ശേഷം നിര്‍വഹിക്കും. 

തുടര്‍ന്ന് ആറന്മുളയില്‍ കവയിത്രി  സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ആറന്മുളയിലും സമീപപ്രദേശങ്ങളിലും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഉച്ചക്ക് 2.30 മുതല്‍ വാഹനങ്ങൾ വഴിതിരിച്ച് വിടും. ഇതിന്‍റെ ഭാഗമായി ഇരുപതിലധികം ഇടങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.


Post a Comment

Previous Post Next Post