സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്ന് മുതല്‍ പ്രാബല്യത്തില്‍. മദ്യ നിർമ്മാണ കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനും ബിയറിനും വൈനിനും വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പുതുക്കിയ വില വിവരപ്പട്ടിക ബെവ്‌കോ പുറത്തിറക്കി.
വിവിധ ബ്രാന്റുകൾക്ക് പത്ത് രൂപ മുതൽ 50 രൂപ വരെയാണ് വർദ്ധിക്കുന്നത്. സംസ്ഥാനത്ത് 15 മാസത്തിന് ശേഷമാണ് മദ്യവിലയില്‍ വർദ്ധന. 62 കമ്പനികൾ പുറത്തിറക്കുന്ന 341 ബ്രാൻഡുകളുടെ വിലയാണ് വർദ്ധിപ്പിച്ചത്.
Post a Comment