ചാറ്റ്ജിപിടി പണിമുടക്കി; ഓപ്പൺ എ.ഐക്കെതിരെ സമൂഹമാധ്യമങ്ങളിൽ പരാതി പ്രവാഹം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ട് ചാറ്റ്ജിപിടി പണിമുടക്കി. എ.ഐ ചാറ്റ്ബോട്ടിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പരാതികൾ ഉയരുകയാണ്. നിരവധി പേരാണ് ചാറ്റ്ജിപിടിയുടെ പണിമുടക്കിൽ പരാതിയുമായി രംഗത്തെത്തുന്നത്. ചാറ്റ്ജിപിടി​യെ മാത്രമല്ല ഓപ്പൺ എ.ഐയുടെ എ.പി.ഐ സർവീസും നിശ്ചലമായി.  ഡൗൺഡിറ്റക്ടർ വെബ്സൈറ്റ് നൽകുന്ന വിവരപ്രകാരം ചാറ്റ്ജിപിടിക്കെതിരെ വലിയ പരാതികളാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ഉയരുന്നത്. 

10000ത്തോളം പേരാണ് ചാറ്റ്ജിപിടിയെ റിപ്പോർട്ട് ചെയ്ത് രംഗത്തെത്തുന്നത്. എ.ഐ ചാറ്റ്ബോട്ടിന്റെ പണിമുടക്കിൽ സമൂഹമാധ്യമങ്ങളിൽ വലിയ രോഷമാണ് ജനങ്ങൾ പ്രകടിപ്പിക്കുന്നത്.   വ്യക്തിഗത ഉപഭോക്താക്കളെ മാത്രമല്ല പ്രശ്നം ബാധിച്ചത്. ഓപ്പൺ എ.ഐയുടെ സേവനങ്ങൾ ഉപയോഗിക്കുന്ന വൻകിട കമ്പനികളേയും ഇത് ബാധിച്ചിട്ടുണ്ട്. ഓപ്പൺ എ.ഐയുമായി ചേർന്ന് പ്രവർത്തിക്കുന്ന നിരവധി കമ്പനികൾ തങ്ങളുടെ സേവനങ്ങൾക്ക് തടസ്സം നേരിടുന്നുണ്ടെന്ന് അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.   

ഡിസംബറിലും ചാറ്റ്ജിപിടിയു​ടെ സേവനം തടസ്സപ്പെട്ടിരുന്നു. രണ്ട് തവണയാണ് ഡിസംബറിൽ സേവനം തടസപ്പെടുന്നത്. നേരത്തെ ഇലോൺ മസ്കും ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാനും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആർട്ടിഫിഷ്യൽ ഇന്റലിൻസ് പദ്ധതിയെ സംബന്ധിച്ച് കൊമ്പുകോർത്തിരുന്നു.  

Post a Comment

Previous Post Next Post