ജയിൽ അധികൃതർ മുടി മുറിച്ചതിനു പിന്നാലെ യൂട്യൂബര്‍ മണവാളന് മാനസികാസ്വാസ്ഥ്യം.

കേരളവർമ്മ കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള യൂട്യൂബർ മണവാളൻ എന്ന മുഹമ്മദ് ഷഹീൻ ഷായുടെ മുടി ജയിൽ അധികൃതർ മുറിച്ചു. പിന്നാലെ മാനസികാസ്വാസ്ഥ്യം. തൃശ്ശൂർ ജില്ലാ ജയിലിലെ അധികൃതരാണ് മുഹമ്മദ് ഷഹീന്റെ മുടി മുറിച്ച് മാറ്റിയത്. ഇതോടെ മുഹമ്മദ് ഷഹീനെ തിരിച്ചറിയാൻ പോലും സാധിക്കാത്ത നിലയിലായിരുന്നു. ഇതാണ് മാനസികനില താളം തെറ്റിക്കാൻ ഇടയാക്കിയതെന്ന് സൂചന.

 മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് യൂട്യൂബർ മണവാളനെ തൃശ്ശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെയായിരുന്നു ജയിൽ അധികൃതരുടെ നടപടി. സംഭവത്തിൽ പോലീസ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഏപ്രിൽ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 

കേരളവർമ്മ കോളേജ് റോഡിൽ വച്ച് മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടു കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലപ്പെടുത്താൻ ശ്രമിച്ചു എന്നതാണ് മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെയുള്ള കേസ്. 10 മാസം ഒളിവിലായിരുന്ന മുഹമ്മദ് ഷഹീൻ ഷായെ കുടകിൽ നിന്നും തൃശൂർ ടൗൺ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ മുഹമ്മദ് ഷഹീന്‍ ഷായ്ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇയാളെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.

Post a Comment

Previous Post Next Post