കൂത്താട്ടുകുളം നഗരസഭയിൽ എൽ ഡി എഫിന്റെ വനിതാ കൗൺസിലറെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ നിയമസഭയിൽ പ്രതിപക്ഷ ബഹളം. സംഭവം നടപടികൾ നിർത്തി വച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്നും അനൂപ് ജേക്കബ് ആണ് ഉപക്ഷേപത്തിന് നോട്ടീസ് നൽകിയത്. സംഭവം ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ കളങ്കമാണെന്നും , വനിതാ കൗൺസിലറെ സി പി ഐ എം കാർ തന്നെയാണ് തട്ടിക്കൊണ്ട് പോയതെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.
പോലീസിന്റെ സഹായത്തോടെയാണ് വനിതാ കൗൺസിലറെ തട്ടിക്കൊണ്ട് പോയതെന്നും സംസ്ഥാനത്ത് സ്ത്രീകൾ സുരക്ഷിതരല്ല എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നല്‍കി. തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സ്ത്രീകൾക്കെതിരായ ആക്രമണം ഗൗരവമായാണ് സർക്കാർ കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കലാ രാജുവിന്റെ പരാതിയിൽ കേസ് എടുത്ത്, 4 പേരെ പോലീസ് അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് ഉപക്ഷേപത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചു.
Post a Comment